പ്രളയം: അസമില്‍ രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

പ്രളയം നാശം വിതച്ച അസമില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരികയാണ്. പ്രളയത്തെ തുടര്‍ന്ന് രണ്ട് പേരുടെ മരണം കൂടി സ്ഥീരീകരിച്ചു. അതില്‍ ഒരാള്‍ കാംരൂപ് ജില്ലയിലും രണ്ടാമത്തെയാള്‍ മോറഗോണ്‍ ജില്ലയിലുമാണ്.

ഒരാഴ്ചക്കിടയില്‍ പ്രളയത്തില്‍ 7 പേര്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച്‌ 1.55 പേരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുള്ളത്. നേരത്തെ സ്ഥിതി ഇതിനേക്കാള്‍ രൂക്ഷമായിരുന്നു.

അസമിലെ നല്‍ബാരി ജില്ലയാണ് ഏറ്റവും കൂടുതല്‍ പ്രളയക്കെടുതി അനുഭവിക്കുന്നത്. ജില്ലയിലെ പ്രളയബാധിതരുടെ ആകെ എണ്ണം 1.11 ലക്ഷമായിരുന്നു. ജില്ലാ ഭരണകൂടം 105 ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നിട്ടുണ്ട. 4,169 പേരാണ് ക്യാമ്ബുകളില്‍ ക‍ഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News