ചെങ്കോട്ടയെയും ദില്ലി നിയമസഭാ മന്ദിരത്തെയും ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി

ചെങ്കോട്ടയെയും ദില്ലി നിയമസഭാ മന്ദിരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി. സ്വാതന്ത്ര്യ സമരം നടക്കുന്ന കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കമാണ് ഇതെന്ന് ദില്ലി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ അറിയിച്ചു.

അടുത്ത വർഷം ആഗസ്റ്റ് 15 ന് മുൻപായി തുരങ്കം നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാളികൾ നിന്ന് രക്ഷപ്പെടാൻ ആണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഈ തുരങ്കം ഉപയോഗിച്ചിരുന്നത്. ചെങ്കോട്ടയ്‌ക്ക് ഉള്ളിലെ തുരങ്കത്തിൻ്റെ മറു വശവും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആശയ കുഴപ്പങ്ങൾ ഇല്ലാത്തതിനാൽ നിലവിൽ കൂടുതൽ ആഴത്തിൽ തുരങ്കം കുഴിക്കാൻ അധികൃതർ ശ്രമിക്കുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here