സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ച് ദിവസമാക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചു ദിവസമാക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ. വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താനും പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിനു പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 ആക്കണം.

വര്‍ഷത്തിലെ അവധി ദിനങ്ങള്‍ 12 ആക്കി കുറയ്ക്കണം.  ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ പ്രാദേശിക അവധികള്‍ അനുവദിക്കേണ്ടതുള്ളൂ.  ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്മാനെ നിയമിക്കണമെന്നും ശുപാര്‍ശയില്‍ ഉണ്ട്.

എയ്ഡഡ് സ്‌കൂള്‍ നിയമനത്തില്‍ റിക്രൂട്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കണം. മാനേജ്‌മെന്റുകള്‍ക് ഉള്ള പൂര്‍ണ്ണ അധികാരം മാറ്റണം. ബോര്‍ഡില്‍ മാനേജ്‌മെന്റ് പ്രതിനിധിയും ആവാം എന്നും ശുപാര്‍ശയില്‍ പറയുന്നു. റിക്രൂട്‌മെന്റ് ബോര്‍ഡ് നിലവില്‍ വരും വരെ നിയമനം നിരീക്ഷിക്കാന്‍ ഓംബുഡ്‌സ്മാനെ വെക്കണമെന്നും മോഹന്‍ദാസ് കമ്മീഷന്റെ അന്തിമറിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിലവാരം ഉര്‍ത്തണം. പി എസ് സി അംഗങ്ങളുടെ നിയമനത്തിന് ഒരു ആഭ്യന്ത ഗൈഡ് ലൈന്‍ വേണമെന്നും കമ്മീഷന്‍ ശുപാര്‍ശയില്‍ പറയുന്നു. അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്‍കി.  ശുപാര്‍ശകളില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കുക.

അതേസമയം,പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.  മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എസ് സി , എസ്ടി ,        ഒ ബി സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News