കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കർശനമാക്കി തമിഴ്നാട്

കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന്‍റെ ഭാഗമായി തമിഴ്നാട്ടില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളിലെ പരിശോധന കർശനമാക്കി. വാക്സിൻ സർട്ടിഫിക്കറ്റോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉണ്ടെങ്കിൽ മാത്രമേ യാത്ര അനുവദിക്കൂ.

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും 72 മണിക്കൂറിനുള്ളിൽ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുത്ത് നെഗറ്റീവ് ആയവർക്കും ഇ-പാസ് ഉള്ളവർക്കും മാത്രമേ അതിർത്തി കടക്കാൻ സാധിക്കൂ.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നിരുന്നു.തമിഴ്നാട്ടിലെ സ്കൂളുകളിൽ പഠിക്കുന്ന കേരളത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മതിയായ രേഖകളില്ലാത്ത വാഹന യാത്രികരെ മടക്കി അയക്കുകയാണ്. നിയന്ത്രണം ലംഘിച്ച് അതിർത്തി കടക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel