നെല്ലിയാമ്പതി ഭൂമിക്കേസ്; സർക്കാരിന് അനുകൂല വിധി

നെല്ലിയാമ്പതി ഭൂമിക്കേസില്‍ ബിയാട്രിക്‌സ് എസ്റ്റേസ്റ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് വിധി തയ്യാറാക്കിയത്. കമ്പനി പാട്ടക്കരാർ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 250 ഏക്കറോളം വനഭൂമിയാണ് സര്‍ക്കാര്‍ തിരിച്ച് പിടിച്ചത്.

അതേസമയം, ജോസഫ് ആന്റ് കമ്പനിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദ് ചെയ്തു. ജോസഫ് ആൻ്റ് കമ്പനിക്ക് 1953ലാണ് 246.26 ഏക്കർ ഭൂമി പാട്ടക്കരാറിൽ സംസ്ഥാന സര്‍ക്കാര്‍ നൽകിയത്. എന്നാല് 1987ൽ കമ്പനി ഈ ഭൂമി കൈമാറ്റം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് 2002ൽ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുത്ത സർക്കാരിൻ്റെ നടപടി സിംഗിൾ ബെഞ്ച് ശരി വെച്ചെങ്കിലും ഡിവിഷൻ ബഞ്ച് കമ്പനിക്ക് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസിൽ വിശദമായ വാദം കേട്ട കോടതി സർക്കാരിൻ്റെ നിലപാട് ശരിവെച്ചു. പാട്ടക്കരാർ കമ്പനി ലംഘിച്ചതായി കോടതി കണ്ടെത്തി. കൈവശം വച്ചിരുന്ന കാലത്തെ ഭൂമിയിൽ നിന്നുള്ള ആദായം കമ്പനിക്ക് തിരികെ ലഭിക്കും. എന്നാല് ഇതിന് പുറമെ വനഭൂമിയിൽ യാതൊരു അവകാശവും ജോസഫ് ആൻ്റ് കമ്പനിക്ക് ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News