ബൈക്കിൽ റഷ്യ ചുറ്റിക്കറങ്ങി അജിത്ത്; ഇന്ത്യയിലേക്ക് തിരിക്കും മുൻപ് 5,000 കിലോമീറ്ററെങ്കിലും സഞ്ചരിക്കുക ലക്ഷ്യം

രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് തമിഴകത്തിന്റെ തല അജിത്ത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് അജിത് എന്ന കാര്യം അദ്ദേഹത്തിൻറെ ആരാധകർക്കെല്ലാവർക്കും അറിയാം. ബൈക്കിൽ ലോകം ചുറ്റിക്കറങ്ങാനാണ് താരത്തിന് കൂടുതൽ ഇഷ്ടം. ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കിൽ റോഡ് ട്രിപ്പുകൾ നടത്താറുണ്ട്. ഈ വർഷമാദ്യം സിക്കിം യാത്രയ്ക്കിടയിൽ നിന്നുളള അജിത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വാലിമൈ ആണ് അജിത്തിന്റെ പുതിയ സിനിമ. സിനിമയുടെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. ‘വാലിമൈ’യുടെ ഷൂട്ടിങ്ങിനായ് റഷ്യയിലാണ് അജിത് ഇപ്പോഴുളളത്. ഷൂട്ടിങ് പൂർത്തിയാക്കിയ അജിത് ബൈക്കിൽ റഷ്യ ചുറ്റിക്കറങ്ങുകയാണ്.

ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ലോകം ചുറ്റിക്കറങ്ങാനുളള ആലോചനയിലാണ് അജിത്തെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇതിനായി പരിചയസമ്പന്നരായ ബൈക്ക് റൈഡേഴ്സുമാരെ അജിത് കാണുകയും അവരിൽനിന്നും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്.റഷ്യയിൽ കൂടുതൽ സ്ഥലങ്ങൾ ബൈക്കിൽ ചുറ്റിക്കാണാനാണ് അജിത്തിന്റെ തീരുമാനം. ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മുൻപ് ഏകദേശം 5,000 കിലോമീറ്ററെങ്കിലും ബൈക്കിൽ സഞ്ചരിക്കാനാണ് അജിത്തിന്റെ ശ്രമം.

എച്ച്.വിനോദ് ആണ് ‘വാലിമൈ’ ചിത്രത്തിന്റെ സംവിധായകൻ. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News