‘ഇന്ന് വാപ്പിച്ചിയുടെ പിറന്നാള്‍’; അബിയുടെ ഓര്‍മ്മകളില്‍ ഷെയിന്‍ നിഗം

നടൻ അബിയുടെ പിറന്നാളാണ് ഇന്ന്. വാപ്പച്ചിയുടെ ഓർമ്മകളിലാണ് നടനും മകനുമായ ഷെയിൻ നിഗം. കൊച്ചിൻ കലാഭവനിലൂടെയായിരുന്നു അബി അഭിനയരംഗത്ത് എത്തിയത്. ‘ഇന്ന് വാപ്പിച്ചിയുടെ പിറന്നാളാണ്.നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.’-ഷെയിൻ നിഗം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഹാസ്യനടൻ , അനുകരണ കലാകാരൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിന്നണി ഗായകൻ തുടങ്ങി അബി കൈവെക്കാത്ത മേഖലകൾ കുറവാണ്.2017 നവംബർ 30-നാണ് അബി യാത്രയായത്. രക്ത സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയ താരമാണ് അബി. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയിൽ തുടങ്ങി ‘തൃശിവപേരൂർ ക്ലിപ്തം’ എന്ന അവസാന സിനിമ വരെ നീണ്ടു നിൽക്കുന്ന കലാ ജീവിതത്തിൽ അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പു കിലുക്കണ ചങ്ങാതി, സൈന്യം, മഴവിൽ കൂടാരം, ആനപ്പാറ അച്ചാമ്മ, പോർട്ടർ, കിരീടമില്ലാത്ത രാജാക്കന്മാർ, രസികൻ, വാർധക്യ പുരാണം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അബിയുടെ മകൻ ഷെയ്‌ൻ നിഗം മലയാള സിനിമയിൽ ഏറെ സ്വീകാര്യതയുള്ള യുവനടനാണ്.

നടൻ ദിലീപ്, നാദിർഷാ എന്നിവരൊക്കെ അബിക്കൊപ്പം മിമിക്രി വേദികളിൽ എത്തിയിട്ടുണ്ട്.കൊച്ചിൻ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളിൽ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു അബി പ്രധാനമായും അവതരിപ്പിച്ചത്. മിമിക്രി കാസറ്റുകളിലൂടെയും അബി ശ്രദ്ധ നേടി. അബിയുടെ ‘ആമിനതാത്ത’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്.

ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ എന്നിവരൊക്ക അബിക്കൊപ്പം ഒരു കാലത്ത് മിമിക്രി വേദികളിൽ തിളങ്ങി നിന്നവരാണ്. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും നാദിർഷ, ദിലീപ്, അബി കൂട്ടുകെട്ട് ഇറക്കിയിട്ടുണ്ട്.

1990 കളിൽ മിമിക്രി ലോകത്തെ സൂപ്പർതാരമായിരുന്നു അബി. മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ബിഗ് ബി അമിതാഭ് ബച്ചന്റെയും ശബ്ദമായിരുന്നു അബിയുടെ അനുകരണത്തിൽ ഏറെ ശ്രദ്ധ നേടിയത്. രാഷ്ട്രീയ നേതാക്കളെയും അബി അനുകരിക്കുമായിരുന്നു. കേരളത്തിലെയും വിദേശ രാജ്യങ്ങളിലെയും വേദികളിൽ അബി മിമിക്രിയിലൂടെ കീഴടക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News