കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് വിതരണം; കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനയുമായി സുപ്രീം കോടതി

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 11നകം മാര്‍ഗ്ഗരേഖ ഇറക്കണമെന്ന് കോടതി ഉത്തരവിട്ടു. മാര്‍ഗ്ഗരേഖ തയ്യാറാക്കുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി.

കൊവിഡ് മരണം കൃത്യമായി രേഖപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസമില്ലാതെ നല്‍കണം, തിരുത്തലുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 30ന് കേന്ദ്രത്തിന് സുപ്രീം കോടതി നല്‍കിയിരുന്നു. ഇതിനായി മാര്‍ഗ്ഗരേഖ ഇറക്കാനും കോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും അത് നടപ്പാക്കാത്തതില്‍ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. സെപ്റ്റംബര്‍ 11നകം മാര്‍ഗ്ഗരേഖ ഇറക്കണമെന്ന് ആവശ്യപ്പെട്ട കോടതി 16 ന് ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച സത്യവാങ്മൂലം നല്‍കാനും കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News