പോക്സോ കേസിൽ ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ

പോക്സോ കേസിൽ ആർ എസ് എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു . കണ്ണൂർ വടക്കേ പൊയിലൂരിലെ വി പി വിഷ്ണുവാണ് അറസ്റ്റിലായത്. പതിനാല് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്.

തൃപ്പങ്ങോട്ടൂരിൽ മാതാപിതാക്കളോടൊപ്പം താമസിച്ചു വരികയായിരുന്ന പെൺകുട്ടിയെയാണ് നിരന്തരമായി യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ ഫോണിലൂടെയും നേരിട്ടും പിന്തുടർന്ന വിഷ്ണു കഴിഞ്ഞ ജൂൺ മാസം ആദ്യം വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി വാഴമലക്കടുത്ത് വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്നും കൂടാതെ അതിനു ശേഷം ജൂൺ 10ന് രാത്രി പൊയിലൂർ മടപ്പുരക്ക് അടുത്ത് വെച്ചും ലൈംഗിക അതിക്രമം നടത്തിയതായും പരാതിയിൽ പറയുന്നു.

ഇതിനുപുറമേ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതായും പരാതിയിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പ്രതിയെ എസ് ഐ സുഭാഷ് ബാബു, എ എസ് ഐമാരായ സുനിൽ കുമാർ, മിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എ സുധി എന്നിവരുമുൾപ്പെട്ട സംഘമാണ് അറസ്റ്റു ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News