തൃക്കാക്കര നഗരസഭ ചെയർപേഴ്സനെതിരെ റീത്ത് വെച്ച് പ്രതിഷേധം

തൃക്കാക്കര നഗരസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചെയർപേഴ്സൺ രാജിവക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. അഴിമതിയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നു ആരോപിച്ച് നഗരസഭാ സെക്രട്ടറിയുടെ ഓഫീസിനു മുൻപിൽ പ്രതിപക്ഷ കൗൺസിലർമാർ റീത്ത് വെച്ചു പ്രതിഷേധിച്ചു.

അതേസമയം ചെയർപേഴ്സന് സംരക്ഷണം ഉറപ്പാക്കണമെന്ന ഹൈകോടതി നിർദ്ദേശത്തിന് പിന്നാലെ നഗരസഭയിൽ പൊലീസ് സുരക്ഷാ ശക്തമാക്കി.വിവാദങ്ങൾക്ക് പിന്നാലെ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ ഇന്നും നഗരസഭയിലെത്തിയില്ലെങ്കിലും അകത്തും പുറത്തും പ്രതിഷേധം ശക്തമായിരുന്നു.

ചെയർപേഴ്സൺ രാജിവക്കണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ മുന്നിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. നഗരസഭയ്ക്ക് അകത്തെ ചെയർപേഴ്സൻ്റെ കാബിനു മുൻപിൽ പ്രതിപക്ഷ കൗൺസിലർമാരുടെ സമരം ഇന്നും തുടർന്നു.

പണക്കിഴി വിവാദത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ നഗരസഭയ്ക്കു പുറത്ത് കൂടുതൽ പൊലീസ് ഉദോഗസ്ഥരെ വിന്യസിച്ചു. നഗര സഭ അധ്യക്ഷക്ക് സുരക്ഷാ ഉറപ്പാക്കണമെന്നു കഴിഞ്ഞ ദിവസം ഹൈകോടതിയുടെ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലിസ് നടപടി. നിലവിൽ വിജിലൻസ് ഡയറക്ടറുടെ അനുമതി ലഭിച്ചാൽ ഉടൻ തുടർ നടപടിയിലേക്ക് കടക്കാനാണ് വിജിലൻസ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News