കേന്ദ്രസർക്കാർ പാർലമെന്ററി ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും തകർക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എം പി പാർലമെൻ്റിൽ പ്രതിപക്ഷത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ പോലും മോദി സർക്കാർ തയ്യാറാകുന്നില്ല. കേന്ദ്രത്തിനെതിരെ പ്രതികരിക്കുന്ന മാധ്യമങ്ങളെ വേട്ടയാടുകയാണ്.
പെഗാസസ് വിഷയത്തിൽ കോടതിയെ സമീപിച്ചത് എം പി എന്ന നിലയിൽ മാത്രമല്ല, മാധ്യമപ്രവർത്തകൻ എന്ന നിലയിലും കൂടിയാണെന്നും ബ്രിട്ടാസ് എം പി പറഞ്ഞു. പെഗാസസ് വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും കണ്ണൂർ പ്രസ്ക്ലബിൻ്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കവേ ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി.
കേന്ദ്ര സർക്കാർ രാജ്യസ്നേഹികളെന്നും രാജ്യദ്രോഹികളെന്നും ജനങ്ങളെ മുദ്രകുത്തി രണ്ടായി തിരിക്കുന്നു. ജനങ്ങളിൽ അസഹിഷ്ണുത വളർത്തുന്ന കേന്ദ്രത്തിനെതിരെ പ്രതികരിക്കുന്ന മാധ്യമങ്ങളെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടൽ നടത്തും. പൈതൽമല ടൂറിസം കേന്ദ്രത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട് ടുറിസം, വനം മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.