‘കുറ്റവും ശിക്ഷയും’: ട്രെയിലര്‍ ഇന്നിറങ്ങും

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് “കുറ്റവും ശിക്ഷയും”. ആസിഫ് അലി നായകനാകുന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും.

പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് നിർമാണം. ബി അജിത്കുമാർ എഡിറ്റിങ്ങും സുരേഷ് രാജൻ ക്യാമറയും സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News