കണ്ണൂരിൽ നിന്നു മസ്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി; ബുക്കിംഗ് ആരംഭിച്ചു

കണ്ണൂരിൽ നിന്നു മസ്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി. നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. നാട്ടില്‍ കുടുങ്ങിയ പല പ്രവാസികളും തിരിച്ച് പോകനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ.

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ നിന്ന് ഇന്ന് മുതൽ മസ്കറ്റിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ആണ് 129 ദിവസങ്ങൾക്ക് ശേഷം സര്‍വീസ് നടത്തുന്നത്. എയർ ബബിൾ ക്രമീകരണത്തിലൂടെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുക.

രാവിലെ 9.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 11.25ന് മസ്കറ്റിൽ എത്തുന്ന തരത്തിലാണ് വിമാനം പുറപ്പെടുന്നത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്. ഒക്ടോബർ പകുതി വരെ ടിക്കറ്റ് ബുക്കിങ് ഓപ്പൺ ആണ്.

അതേസമയം, ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിന് വലിയ പ്രതിഷേധം ആണ് യാത്രക്കാരുടെ ഇടയില്‍ നിന്നും ഉയര്‍ന്നു വരുന്നത്.ഏപ്രിൽ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മസ്കറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. യാത്ര വിലക്ക് നീക്കി ആദ്യം വിമാന സര്‍വീസുകള്‍ തുടങ്ങിയത് യുഎഇ ആണ്. പിന്നീടാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചതോടെ കണ്ണൂരിൽ നിന്നും രാജ്യാന്തര വിമാന സര്‍വീസുകളും തുടങ്ങി. റഗുലർ രാജ്യാന്തര സർവീസ് തുടങ്ങാൻ ഡി ജി സി എ അനുമതി നൽകിയിട്ടില്ലെങ്കിലും വന്ദേഭാരത്, എയർ ബബിൾ ക്രമീകരണം വഴിയാണ് വീണ്ടും സർവീസുകൾ ആരംഭിച്ചത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങള്‍ ആണ് കൂടുതല്‍ ആയി സര്‍വീസ് നടത്തുന്നത്.

ഷാർജയിലേക്ക് ഇൻഡിഗോ സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്ക് ഗോ ഫസ്റ്റും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ ആറ് ദിവസമാണ് കണ്ണൂർ-ഷാർജ സർവീസ് നടത്തുന്നത്. എന്നാൽ വെള്ളിയാഴ്ച സര്‍വീസ് ഉണ്ടായിരിക്കുകയില്ലെന്നും അധികൃതർ അറിയിച്ചു.

10,000 മുതൽ 12,000 വരെയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂർ- ദുബായ് സർവീസ് ആഴ്ചയിൽ നാല് ദിവസം ഉണ്ട്. ശനി ഞായർ, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. 20,000 മുതൽ 29,000 വരെയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂർ -അബുദാബി സർവീസ് ആഴ്ചയിൽ ആറ് ദിവസമാണ്. തിങ്കള്‍ മാത്രം സര്‍വീസ് ഇല്ല. 16,000 രൂപ മുതൽ 20,000 വരെയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ റിയാദിലേക്കും കുവൈറ്റിലേക്കും കണ്ണൂരില്‍ നിന്ന് സര്‍വീസ് ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News