സമാന്തര ടെലഫോണ്‍ എക്‌സ്ചേഞ്ച് കേസ്; മുഖ്യ പ്രതി സലീം പൊലീസ് പിടിയില്‍

സമാന്തര ടെലഫോണ്‍ എക്‌സ്ചേഞ്ച് കേസില്‍ മുഖ്യ പ്രതി സലീം പൊലീസ് പിടിയില്‍. ഇയാള്‍ കണ്ണാടക, കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കേസിലും പങ്കാളിയാണ്.

ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബംഗ്ലൂരു ഹൈദ്രബാദ് തുടങ്ങിയിടങ്ങളിലും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. കോഴിക്കോട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സലീമിനെ കസ്റ്റഡിയില്‍ വാങ്ങും.

കേരളം,​ കർണാടക,​ തെലങ്കാന,​ തമിഴ്നാട് സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ കേസുകളുണ്ട്. തെലങ്കാനയിൽ കള്ളനോട്ട് കേസുമുണ്ട്. ഇയാളോടൊപ്പം പ്രവർത്തിച്ചിരുന്ന മറ്റു ആളുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News