കൊവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണ നടപടികൾ ലഘൂകരിച്ചില്ല; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമർശനവും അന്ത്യശാസനവും

കൊവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണ നടപടികൾ ലഘൂകരിക്കണമെന്ന വിധി നടപ്പാക്കാത്തതിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ വിമർശനവും അന്ത്യശാസനവും. വിധി നടപ്പാക്കി ഈമാസം പതിനഞ്ചോടെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കേന്ദ്രത്തിന് കോടതി അന്ത്യശാസനം നൽകി. സോളിസിറ്റർ ജനറൽ ഒരാഴ്ച സമയം കൂടി സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതി സർക്കാരിനെ വിമർശിച്ചത്.

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മരണ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ഉള്ള നടപടികൾ ലഘൂകരിക്കാൻ സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടതായിരുന്നു. ജൂണിൽ ഇറക്കിയ ഉത്തരവിൽ മാർഗനിർദേശങ്ങൾ തയാറാക്കാൻ ഒരു തവണ സമയം നീട്ടി നൽകി. ഇനിയും വൈകിയാൽ മാർഗനിർദേശങ്ങൾ തയാറാകുമ്പോൾ മൂന്നാം തരംഗം കഴിയുമെന്ന് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സോളിസിറ്റർ ജനറൽ ഒരാഴ്ച സമയം കൂടി ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ വിമർശനം. മരണ സർട്ടിഫിക്കറ്റ് നടപടികൾ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഈ മാസം പതിനഞ്ചിനകം തയാറാക്കി സമർപ്പിക്കണമെന്ന് കേന്ദ്രത്തിന് അന്ത്യശാസനം നൽകി. ഇതേ തിയതിയിൽ മാർഗ്ഗ നിർദ്ദേശങ്ങൾ ലഘൂകരിക്കാൻ കേന്ദ്രം സ്വീകരിച്ച നടപടികൾ വിശദീകരിച്ച് കോടതി മുൻപാകെ സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. കൊവിഡ് മരണങ്ങളുടെ എണ്ണം കണക്കാക്കുന്നതിലും കേന്ദ്ര സർക്കാരിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഇതിനോടകം ഉയർന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News