ഷാരൂഖ് ഖാൻ-നയന്‍താര ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

ഷാരൂഖ് ഖാനും നയന്‍താരയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പൂനെയില്‍ എത്തിയ നയന്‍താരയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുകയാണ്. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുന്നതെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.

സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തിലെത്തുന്നുണ്ടെന്നും വിവരമുണ്ട്. സിദ്ധാര്‍ഥ് ആനന്ദിന്‍റെ ‘പത്താന്‍’ ആണ് കിംഗ് ഖാന്റെ പൂര്‍ത്തിയാകാനുള്ള മറ്റൊരു ചിത്രം. തമിഴ് ക്രൈം ത്രില്ലര്‍ ചിത്രം ‘നെട്രിക്കണ്‍’ ആണ് നയന്‍താരയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News