‘ഇത്തവണ ഒരു വനിതാ ഡി.സി.സി പ്രസിഡന്റ് പോലും ഇല്ല’ കോൺഗ്രസിനെതിരെ ബിന്ദു കൃഷ്ണ

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബിന്ദു കൃഷ്ണ. കോൺഗ്രസിന്റെ ഇത്തവണത്തെ ഡി.സി.സി അധ്യക്ഷ പട്ടികയിൽ ഒരു വനിതാ പ്രാതിനിധ്യം പോലുമില്ലാത്തതിൽ വിഷമമുണ്ടെന്ന് ബിന്ദു കൃഷ്ണ തുറന്നടിച്ചു. വരും കാല രാഷ്ട്രീയത്തിലെങ്കിലും ഈ കുറവ് പരിഹരിക്കണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കവെ ബിന്ദു പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ ആഭ്യന്തരകലാപത്തില്‍ വി.ഡി സതീശന്റെ അനുനയനീക്കങ്ങള്‍ പാളി. വെട്ടി നിരത്തലിന് ഇല്ലെന്ന് പ്രഖ്യാപിച്ച് എ-ഐ ഗ്രൂപ്പുകള്‍. ഒരുമിച്ച് നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ ധാരണ. അവഗണിച്ചവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനും ഇരു നേതാക്കളുടെയും തീരുമാനം. ചെന്നിത്തല കോട്ടയത്ത് തുറന്നടിച്ചതും ഉമ്മന്‍ചാണ്ടി ചടങ്ങില്‍ നിന്ന് വിട്ടുനിന്നതും ഇതിന്റെ സൂചന.

ഡിസിസി അധ്യക്ഷമാരുടെ കാര്യത്തില്‍ ഉണ്ടായ അവഗണനയുടെ മുറിവ് അത്രവേഗം ഉണങ്ങുന്നതല്ലെന്ന് തെളിയിക്കുന്നതാണ് ചെന്നിത്തലയുടെ കരുതിക്കൂട്ടിയുള്ള പ്രതികരണം. സ്വന്തം തട്ടകമായ കോട്ടയത്ത് ഡിസിസി അധ്യക്ഷന്‍ ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല.

പക്ഷെ അപ്രതീക്ഷിതമെന്നോണം ചെന്നിത്തല പങ്കെടുക്കുന്നു. പക്ഷെ ഒന്നും അപ്രതീക്ഷിതിമല്ലെന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തി പരസ്യപ്രതികരണങ്ങളെ മറികടക്കാനുള്ള സുധാകരവിഭാഗത്തിന്റെ നീക്കത്തിന് തിരിച്ചടി നല്‍കുയാണ് ഇരു നേതാക്കളുടെ ലക്ഷ്യം. അത് ചെന്നിത്തല തുറന്നടിക്കുകയും ചെയ്തു.

ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും പൂര്‍ണമായി ഒറ്റപ്പെടുത്തുക, ഗ്രൂപ്പുകള്‍ക്കുള്ള വിഭജനം ഉണ്ടാക്കി ആശയക്കൂഴപ്പം സൃഷ്ടിക്കുക, അച്ചടക്കലംഘനം രണ്ടാംനിര നേതാക്കളെ വരുതിയിലാക്കുക, ഇതാണ് സുധാകര വി ഡി സതീശ വിഭാഗത്തിന്റെ തന്ത്രം. ഇത് മനസിലാക്കിയാണ് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും മറു നീക്കങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News