സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഒരാഴ്ചത്തേക്കാണ് കോടതി പരീക്ഷാ നടത്തിപ്പ് സ്റ്റേ ചെയ്തത്.

സെപ്തംബര്‍ 5 മുതല്‍ പരീക്ഷ ആരംഭിക്കാനാരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

പരീക്ഷ ഓഫ് ലൈനാക്കി നടത്തുന്നതിനാണ് സ്റ്റേ. അതേസമയം ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News