തിരൂരിൽ വൻ കഞ്ചാവ്‌ വേട്ട: മൂന്ന്‌ പേർ പിടിയിൽ

തിരൂരിൽ വൻ കഞ്ചാവ് വേട്ട. 2 കോടി രൂപയോളം വിലവരുന്ന വൻ കഞ്ചാവ് ശേഖരം തിരൂർ പൊലീസ് പിടികൂടി. ആന്ധ്രയിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ ശമിച്ച 230 കിലോ കഞ്ചാവാണ് ചമ്രവട്ടം പാലത്തിന് സമീപം പിടികൂടിയത്.

ടോറസ് ലോറിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്ത്. രഹസ്യവിവരത്തെ തുടർന്ന് തിരൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് ലോറിയിലെ രഹസ്യ അറയിൽ നൂറിലേറെ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.

സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആലത്തൂർ സ്വദേശി മനോഹരൻ, ചാലക്കുടി സ്വാദേശി ഡിനേഷ്, തൃശ്ശൂർ സ്വദേശി ബിനീത്‌ എന്നിവരാണ് പിടിയിലായത്. ഇവർക്കു പിന്നിലുള്ള കഞ്ചാവ് മാഫിയക്കെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News