ഇത്തവണത്തെ ഡിസിസി പട്ടികയിൽ സ്ത്രീകൾ ആരും ഇല്ലാത്തത് പരിതാപകരം; ലതിക സുഭാഷ്

ഡിസിസി പട്ടികയില്‍ ഒരു വനിതകളെ പോലും ഉള്‍പ്പെടുത്താതിരുന്നതിൽ കടുത്ത വിമര്‍ശനവുമായി ലതിക സുഭാഷ്. കഴിഞ്ഞ തവണ ഒരു ഡിസിസി അധ്യക്ഷ ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ ആരും ഇല്ലാത്തത് പരിതാപകരമാണെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ലതിക സുഭാഷ് പ്രതികരിച്ചു.

എഐസിസിയുടെ നിബന്ധനയിലാണ് ബിന്ദു കൃഷ്ണയെ കൊല്ലത്ത് പ്രസിഡന്റാക്കിയത്. ഇത്തവണ അത് നിലനിര്‍ത്താന്‍ മാത്രമല്ല, ഒരു വനിതയെ പരിഗണിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സ്ത്രീകള്‍ രാഷ്ട്രീയപരമായി ഉയര്‍ന്നുവരേണ്ട ഏറ്റവും ആവശ്യകതയുള്ള ഒരു കാലഘട്ടത്തില്‍ നമ്മളെത്തി നില്‍ക്കുമ്പോള്‍ 5 പ്രസിഡന്റുമാര്‍ വനിതകളായിരുന്ന ഒരു പാര്‍ട്ടിയുടെ ഭാഗത്ത് നിന്നാണ് ഇങ്ങനെ ഒരു നിലപാട് വന്നിരിക്കുന്നതെന്ന് ലതിക സുഭാഷ് പറയുന്നു.

അതേസമയം, കോൺഗ്രസിന്റെ ഇത്തവണത്തെ ഡി.സി.സി അധ്യക്ഷ പട്ടികയിൽ ഒരു വനിതാ പ്രാതിനിധ്യം പോലുമില്ലാത്തതിൽ വിഷമമുണ്ടെന്ന് ബിന്ദു കൃഷ്ണ തുറന്നടിച്ചു. വരും കാല രാഷ്ട്രീയത്തിലെങ്കിലും ഈ കുറവ് പരിഹരിക്കണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കവെ ബിന്ദു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News