തൃക്കാക്കര നഗരസഭയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍; ക്യാബിനുള്ളില്‍ കയറാന്‍ കഴിയാതെ അജിത തങ്കപ്പന്‍

തൃക്കാക്കര നഗരസഭാ കൗൺസിൽ അംഗങ്ങൾക്ക് ഓണക്കോടിയ്‌ക്കൊപ്പം 10,000 രൂപയും നൽകിയെന്ന പ്രതിപക്ഷ അംഗങ്ങളുടെ പരാതിയിൽ അന്വേഷണം നടത്തുന്ന വിജിലൻസിന്റെ നിർദ്ദേശപ്രകാരം നഗരസഭ സെക്രട്ടറി പൂട്ടിയ ചെയർപേഴ്‌സണന്റെ ക്യാബിനിൽ കയറാൻ കഴിയാതെ ചെയർപേഴ്സണ്‍ അജിത തങ്കപ്പൻ.

ചെയർപേഴ്‌സന്റെ ക്യാബിനിലെ സിസിടി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ വിജിലൻസിന് പരാതി നൽകിയിരുന്നു. ചെയർപേഴ്‌സൺ നൽകിയ പണമടങ്ങിയ കവർ കൗൺസിൽ അംഗങ്ങള്‍ തിരികെ നൽകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ടെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ പറയുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പരിശോധനയ്ക്കായി നഗരസഭയിൽ എത്തിയെങ്കിലും ചെയർപേഴ്‌സൺ മുറി പൂട്ടി പോയിരുന്നതിനാൽ വിജിലൻസിന് മുറിയിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് മറ്റാരും പ്രവേശിക്കരുതെന്ന് വ്യക്തമാക്കി മുറി പൂട്ടി നോട്ടീസ് പതിക്കാൻ വിജിലൻസ് നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.

ഇതു പ്രകാരം സെക്രട്ടറി ചെയർപേഴ്‌സന്റെ ക്യാബിനിൽ പ്രവേശിക്കരുതെന്ന് വ്യക്തമാക്കി നോട്ടീസ് പതിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നഗരസഭയിൽ എത്തിയ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ക്യാബിനുളളിൽ പ്രവേശിച്ചു.ഇതിനു തൊട്ടു പിന്നാലെ പ്രതിപക്ഷ കൗൺസിലർമാർ എത്തി അജിത തങ്കപ്പന്റെ ക്യാബിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധം ആരംഭിച്ചിരുന്നു.വിജിലൻസിന്റെ നിർദ്ദേശം മറികടന്ന് ക്യാബിനുളളിൽ കയറിയ ചെയർപേഴ്‌സന്റെ നടപടി അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

പിന്നീട് ചെയർ പേഴ്‌സൺ മടങ്ങിപോകാൻ ശ്രമിച്ചുവെങ്കിലും പ്രതിപക്ഷം ക്യാബിന്റെ മുൻപിൽ പ്രതിഷേധം തുടർന്നതോടെ പൊലീസെത്തിയാണ് അജിത തങ്കപ്പനെ പുറത്തെത്തിച്ചത്.പ്രതിഷേധം തുടരുന്നതിനിടയിലാണ് ഇന്ന് വീണ്ടും ചെയർപേഴ്‌സൺ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News