ആര്‍ടിപിസിആര്‍ പരിശോധന; സ്വകാര്യ ലാബുകളുടെ നിരക്ക് നിശ്ചയിച്ചു

സർക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ ആർടിപിസിആർ പരിശോധനാ നിരക്ക് തീരുമാനിച്ചു. എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിൽ സാമ്പിൾ ഒന്നിന് 418 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 500 രൂപയാണ് സ്വകാര്യ ലാബുകളിലെ സാധാരണ നിരക്ക്. സർക്കാർ ലാബുകൾക്ക് പുറമെ എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിലും സാമ്പിൾ പരിശോധിക്കും.

അതേസമയം സംസ്ഥാനത്തെ ആറ് ജില്ലകളിൽ കൊവിഷീൽഡ് വാക്‌സിൻ ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവീഷിൽഡ് വാക്സിൻ തീർന്നു. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിൻ മാത്രമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എത്രയും വേഗം കൂടുതൽ വാക്സിൻ എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ അവസാനത്തോടെ 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകി തീർക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുമ്പോൾ ഉടലെടുത്ത വാക്‌സിൻ ക്ഷാമം പ്രതിസന്ധിയാകുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News