കിറ്റെക്‌സ് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കിറ്റെക്‌സ് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കിറ്റക്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ കമ്പനിയെ വിമര്‍ശിച്ചത്.

വാക്‌സിന്‍ വാങ്ങി വെച്ചിട്ട് ഇഷ്ടം പോലെ ഉപയോഗിക്കാനാണ് കമ്പനിയുടെ ശ്രമമെന്നും, വാക്‌സിന്‍ നേരത്തെ വേണമെന്ന് ഒരു ജീവനക്കാരനും ആവശ്യപ്പെട്ടിട്ടില്ലന്നും വാദത്തിനിടെ കേന്ദ്രം ചുണ്ടിക്കാട്ടി.

എന്നാല്‍ ജീവനക്കാര്‍ നിവേദനം നല്‍കേണ്ട ആവശ്യമില്ലന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.

കൊവിഡ് രണ്ടാം ഡോസിന് 84 ദിവസം ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ തെളിവുകളുടേയും വിദഗ്ധസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News