സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കും

സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ അറിയിച്ചു. അഞ്ച് ലക്ഷം അംഗങ്ങളും സമ്മേളനങ്ങളില്‍ പങ്കെടുക്കും.

ജനാധിപത്യ ഉള്ളടക്കം ഉയര്‍ത്തിപ്പിടിച്ചാകും സിപിഐ എം സമ്മേളനങ്ങള്‍ നടത്തുക. രാഷ്ട്രീയ പ്രമേയവും സമ്മേളനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യും.

സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. തീയതി പിന്നീട് തീരുമാനിക്കും. ഏപ്രിലില്‍ കണ്ണൂരിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ജില്ലാ സമ്മേളന തീയതികള്‍: തിരുവനന്തപുരം -ജനുവരി 14,15,16, കൊല്ലം – ഡിസം. 31, ജനു. 1,2, പത്തനംതിട്ട ഡിസം. 27,28,29, ആലപ്പുഴ – ജനുവരി 28,29,30, എറണാകുളം – ഡിസം. 14,15,16, ഇടുക്കി – ജനുവരി 4,5,6, കോട്ടയം – ജനുവരി 14,15,16, തൃശ്ശൂര്‍ – ജനുവരി 21,22,23, മലപ്പുറം ഡിസം. 27,28,29 പാലക്കാട് – ഡിസം. 31, ജനു. 1,2, കോഴിക്കോട് – ജനുവരി 10, 11,12, വയനാട് – ഡിസം. 14,15,16, കണ്ണൂര്‍ – ഡിസം. 10,11,12, കാസര്‍കോട് – ജനുവരി 21,22,23.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News