‘ഫ്‌ളാക്‌സ് സീഡ് ചില്ലറക്കാരനല്ല’ അമിതവണ്ണം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം

ഫ്‌ളാക്‌സീഡുകള്‍ കാഴ്ചയില്‍ മുതിരയോടു സാമ്യം തോന്നിപ്പിയ്ക്കുന്ന ഒന്നാണ്. ചണവിത്തുകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പണ്ടധികം ഉപയോഗിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ പലരും ഉപയോഗിക്കുന്ന ഒന്നാണിത്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്ന്.

ഫ്‌ളാക്‌സ് സീഡുകളുടെ ഏറ്റവും വലിയ കാര്യം ഇത് പ്രമേഹത്തിന് പറ്റിയ നല്ലൊരു മരുന്നാണെന്നതാണ്. ഇതല്ലാതെയും പല ആരോഗ്യഗുണങ്ങളും ഫ്‌ളാക്‌സ് സീഡുകള്‍ക്കുണ്ട്.പുരാതന കാലം മുതല്‍ക്കേ ഇത് ഉപയോഗിച്ച് വന്നിരുന്നു.

ഈജിപ്തിലെ നെഫെര്‍തിതിയുടെ കാലത്തും ചണവിത്ത് ഉപയോഗിച്ചിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് ടിസി, അല്‍സി എന്നീ പേരുകളിലും ഇന്ത്യയില്‍ അറിയപ്പെടുന്നു. കഠിനാധ്വാനത്തിലേര്‍പ്പെടുന്ന കര്‍ഷകര്‍ തങ്ങളുടെ ആഹാരത്തില്‍ ചണവിത്ത് ഉള്‍പ്പെടുത്തുന്നു.

അമിത വണ്ണം കുറയ്ക്കാന് സഹായിക്കുന്നതാണ് ഫ്‌ളാക്‌സ് സീഡുകള്‍. ദിവസവും ഫ്ളാക്സ് സീഡുകള്‍ കഴിക്കുന്നത് തടിയും വയറുമെല്ലാം കുറയാന്‍ സഹായിക്കും.

ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്ത് അമിത വണ്ണം ഒഴിവാക്കാന് ഫ്ളാക്സ് സീഡുകള്‍ പല രീതിയില്‍ കഴിക്കുന്നത് നല്ലതാണ്. ഫ്‌ളാക്‌സ് സീഡുകളില്‍ ആല്‍ഫ ലിനോയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മ, പ്രമേഹം, ഹൃദയ രോഗങ്ങള്‍, ആര്‍ത്രൈറ്റിസ് എന്നിവ തടയാനും കുടലിലെ ക്യാന്‍സര്‍ തടയാനും സഹായിക്കുന്നു.

ഫ്ളാക്സ് സീഡുകള്‍ പല രീതിയില്‍ കഴിക്കാം.ഫ്‌ളാക്‌സ് സീഡുകള്‍ വറുത്ത് പൊടിച്ച് കഴിക്കാം. ഇത് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ശരീരം ഇതിലെ നാരുകള്‍ പൂര്‍ണമായും വലിച്ചെടുക്കാന്‍ ഇത് സഹായിക്കും.

ഫ്‌ളാക്‌സ് സീഡുകള്‍ ഏതെങ്കിലും പഴങ്ങളുടെ കൂടെ ചേര്‍ത്ത് അടിച്ച് സ്മൂത്തിയായി കുടിയ്ക്കാം. അതുപോലെ തന്നെ അവ തൈരില്‍ കലര്‍ത്തി ഉപയോഗിക്കാം. ഇതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഫ്‌ളാക്‌സ് സീഡ് ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും അമിത വണ്ണം തടയാന്‍ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News