കര്‍ഷക സമര ചരിത്രത്തിലെ ഐതിഹാസിക മഹാ പഞ്ചായത്തിനൊരുങ്ങി മുസഫര്‍ നഗര്‍

കര്‍ഷക സമര ചരിത്രത്തിലെ ഐതിഹാസിക മഹാ പഞ്ചായത്തിന് ഒരുങ്ങി മുസഫര്‍ നഗര്‍. നാളെയാണ് ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ മഹാ പഞ്ചായത്ത് നടക്കുക. പതിനായിരക്കണക്കിന് കര്‍ഷകരെ അണിനിരത്തി നടക്കുന്ന മഹാ റാലിയിലൂടെ കോര്‍പ്പറേറ്റ് പിന്‍ബലത്തില്‍ ഭരണം കയ്യാളുന്ന ബിജെപിക്ക് എതിരെ വിപുല മുന്നണി രൂപീകരിക്കുകയാണ് കര്‍ഷക സംഘടനകള്‍ ലക്ഷ്യം വെയ്ക്കുന്നത്. മഹാ പഞ്ചായത്തിനായുള്ള ഒരുക്കങ്ങള്‍ മുസഫര്‍ നഗറില്‍ പൂര്‍ത്തിയായി.

കര്‍ഷക സമരം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ നാന്ദി കുറിക്കുകയാണ് മുസഫര്‍ നഗറില്‍ നാളെ നടക്കുന്ന മഹാ പഞ്ചായത്തിലൂടെ. മുസഫര്‍ നഗറില്‍ നടക്കുന്ന മഹാ റാലിയില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് പങ്കെടുക്കുക. കര്‍ഷകരെ അണി നിരത്തി കോര്‍പ്പറേറ്റുകള്‍ക്ക് എതിരായി മഹാ മുന്നണി രൂപീകരിക്കാന്‍ ആണ് സംയുക്ത കിസാന്‍ മോര്‍ച്ച ലക്ഷ്യം വെയ്ക്കുന്നത്.

ദില്ലി കേന്ദ്രീകരിച്ച് നടക്കുന്ന കര്‍ഷക പ്രക്ഷോഭം ഒരു വര്‍ഷം പിന്നിടാറാവുമ്പോള്‍ രാജ്യവ്യാപകമായി ശക്തമാക്കാന്‍ ആണ് കര്‍ഷക സംഘടനകള്‍ ലക്ഷ്യം വെയ്ക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും കര്‍ഷകരെ അതാത് സംസ്ഥാനങ്ങളില്‍ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ബോധവാന്മാരാക്കി സമര മുഖത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യവും കിസാന്‍ മോര്‍ച്ച ലക്ഷ്യം വെക്കുന്നു ഉണ്ട്. കോര്‍പ്പറേറ്റ് പിന്‍ബലത്തില്‍ കര്‍ഷക തൊഴിലാളി സമൂഹത്തെ ദ്രോഹിക്കുന്ന മോദിയുടെ ബിജെപി സര്‍ക്കാരിന് എതിരെ വിപുലമായ ഐക്യം രാജ്യത്ത് രൂപീകരിക്കുക എന്നത് തന്നെയാണ് കര്‍ഷകരുടെ ലക്ഷ്യം.

ഇതിന്റെ തുടക്കം കുറിക്കുന്ന മഹാ പഞ്ചായത്തിനായി മുസഫര്‍ നഗര്‍ തെരഞ്ഞെടുത്തത് ഈ നീക്കത്തെ ശക്തിപ്പെടുത്തുന്നു. ഹിന്ദു മുസ്ലീം വിദ്വേഷം ആളിക്കത്തിച്ച മുസഫര്‍ നഗര്‍ കലാപം നടന്നത് രണ്ടായിരത്തി പതിമൂന്നിലാണ്. ഹിന്ദു വര്‍ഗീയ വികാരം ഉണര്‍ത്തി അഖിലേഷ് യാദവ് സര്‍ക്കാരിനെ അട്ടിമറിച്ച ബിജെപി ഉത്തര്‍ പ്രദേശിലെ ഭരണം പിടിച്ചെടുത്തത് ഇതേ മുസഫര്‍ നഗര്‍ കലാപത്തിന്റെ സഹായത്തോടെ ആണ്. കര്‍ഷകരായ അറുപത് മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ വര്‍ഗീയ കലാപം നടന്ന മുസഫര്‍ നഗറിന്റെ ഹൃദയത്തിലാണ് കര്‍ഷക തൊഴിലാളി സമൂഹം ജാതി മത ചിന്തകള്‍ക്ക് അതീതമായി ഒരുമിക്കുന്നത്.

വര്‍ഗീയ കലാപ ഭൂമിയായി മുദ്ര കുത്തപ്പെട്ട മുസഫര്‍ നഗര്‍ കര്‍ഷക തൊഴിലാളി ഐക്യത്തിന്റെ പേരിലാകും മഹാ പഞ്ചായത്ത് കഴിയുന്നതോടെ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നത്. വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പതനത്തിന്റെ തുടക്കവും നാളെ നടക്കുന്ന മുസഫര്‍ നഗര്‍ മഹാ പഞ്ചായത്തില്‍ നിന്ന് ആയിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News