തൃക്കാക്കരയിൽ വീണ്ടും നാടകീയ രംഗങ്ങൾ; അജിതാ തങ്കപ്പന് ഓഫീസിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല

തൃക്കാക്കരയിൽ വീണ്ടും നാടകീയ രംഗങ്ങൾ. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ ഇന്ന് നഗരസഭയിൽ എത്തി. എന്നാൽ വാതിൽ തകരാറിലായതിനെ തുടർന്ന് ചെയർപേഴ്സണ് ഓഫീസിൽ പ്രവേശിക്കാൻ സാധിച്ചില്ല. അതേസമയം ചെയർപേഴ്സൺ രാജിവക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടർന്നു.

പണക്കിഴി വിവാദത്തിനു പിന്നാലെ നാടകിയ രംഗങ്ങൾക്കാണ് തൃക്കാക്കര നഗരസഭ വേദിയാകുന്നത്. പ്രതിഷേധങ്ങൾക്കിടെ നഗരസഭയിലെത്തിയ ചെയർപേഴ്സൺ അജിതാ തങ്കപ്പന് ഇന്ന് ഓഫീസിൽ പ്രവേശിക്കാൻ സാധിച്ചില്ല. ഓഫീസിൻ്റെ വാതിൽ തകരാറിലായതാണ് പ്രതിസന്ധിയ്ക്ക് കാരണം. സംഭവത്തിൽ നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു.

അതേസമയം പ്രതിപക്ഷ ബഹളത്തിനിടെ ഇന്ന് നഗരസഭ സ്റ്റീയറിംഗ് കമ്മറ്റി ചേർന്നു. വരുന്ന 9ആം തിയ്യതി നഗരസഭ കൗൺസിൽ യോഗം ചേരാൻ സ്റ്റീയറിംഗ് കമ്മിറ്റ തീരുമാനിച്ചതായി ചെയർപേഴ്സൺ പറഞ്ഞു.നഗരസഭയ്ക്ക് അകത്തും പുറത്തും ഇന്നും വലിയ പ്രതിഷേധങ്ങളാണ് നടന്നത്.

ചെയർപേഴ്സൺ രാജിവക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് രാവിലെ ഡിവൈഎഫ്ഐ മാർച്ച് നടത്തി. ഒപ്പം ചെയർപേഴ്സൻ്റെ ഓഫിസിനു മുൻപിൽ പ്രതിപക്ഷ കൗൺസിലർമാരും സമരമിരുന്നു. വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News