മകനെ കഴുതയെന്ന് വിളിച്ച പിതാവിന് അരലക്ഷം രൂപയോളം പിഴ

മകനെ കഴുതയെന്ന് വിളിച്ച പിതാവിന് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ. പിതാവ് മകനെ ‘നീയൊരു കഴുതയാണെന്ന്’ പറഞ്ഞതിനെ തുടര്‍ന്നാണ് പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസാ’ണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടി കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. എന്നാല്‍ മകനെ കഴുതയെന്ന് വിളിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.

കേസ് പരിഗണിച്ച പബ്ലിക് പ്രോസിക്യൂഷന്‍ കുട്ടിയെ അപമാനിച്ച പിതാവ് 200 ദിനാര്‍ പിഴയായി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. മുൻപും ഇത്തരം കേസുകൾ കുവൈറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018-ല്‍ അമ്മ തന്റെ കുട്ടികളോട് മോശമായി പെരുമാറിയതിന് ഒരു മാസം തടവിന് ശിക്ഷിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News