‘കുറ്റവും ശിക്ഷയും’ ട്രെയിലര്‍ പുറത്തുവിട്ടു

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷ’യും ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. ആസിഫ് അലി അടക്കമുള്ള താരങ്ങളാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നു. സണ്ണി വെയൻ, ഷറഫുദ്ദീൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സിനിമയുടെ റിലീസ് എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് നിർമാണം. ബി അജിത്‍കുമാർ എഡിറ്റിങ്ങും സുരേഷ് രാജൻ ക്യാമറയും ഡോൺ വിൻസെന്റ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News