ചട്ടമ്പിസ്വാമി പുരസ്കാരം സമ്മാനിച്ചു

ചട്ടമ്പിസ്വാമികളുടെ 168-ാമത് ജയന്തിയോടനുബന്ധിച്ച് മലങ്കര കാത്തോലിക്ക സഭ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവയ്ക്ക് ഈ വര്‍ഷത്തെ ചട്ടമ്പിസ്വാമി പുരസ്കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. സാംസ്കാരിക ആത്മീയ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കാണ് എല്ലാവര്‍ഷവും ഈ പുരസ്കാരം നല്‍കിവരുന്നത്.

രാജ്ഭവനില്‍ വച്ച് വൈകിട്ട് 5.30-നാണ് അവാര്‍ഡ് നല്‍കിയത്. ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, ഡോ മാത്യു മനക്കരക്കാവിൽ , പ്രഭാ വർമ, ആർ.എസ്.വിജയമോഹൻ തുടങ്ങിയവർ സംസാരിച്ചു. ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി പ്രസിഡന്റ് എസ്.ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു, മണക്കാട് രാമചന്ദ്രന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ശ്രീവല്‍സന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News