പാരാലിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം

പാരാലിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം ഹര്‍വിന്ദര്‍ സിങ്ങിന് വെങ്കലം. പാരാലിമ്പിക്‌സ്‌ അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി.

പുരുഷന്‍മാരുടെ വ്യക്തിഗത റികര്‍വ് ഓപ്പണ്‍ വിഭാഗത്തിലാണ് ഹര്‍വിന്ദറിന്റെ മെഡല്‍ നേട്ടം. ഷൂട്ടോഫിലേക്ക് നീണ്ട മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ കിം മിന്‍ സുവിനെയാണ് താരം തോല്‍പ്പിച്ചത്.

നിലവില്‍ രണ്ടു സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 13 മെഡലുകളാണ് ഇന്ത്യ നേടിയത്. മെഡൽ പട്ടികയിൽ ഇന്ത്യ 37-ാം സ്ഥാനത്താണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here