സൗദിയിൽ കൊവിഡ് ബാധിച്ച് ഇന്ന് 5 മരണം

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. പുതിയതായി 174 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരിൽ 202 പേർ സുഖം പ്രാപിച്ചു.

രാജ്യത്ത് ഇന്ന് 59,355 ആർ.ടി പി.സി.ആർ പരിശോധനകളാണ് നടന്നത്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,985 ആയി. ഇതിൽ 5,33,632 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,565 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2,788 ആയി കുറഞ്ഞു. ഇതിൽ 803 പേരുടെ നില ഗുരുതരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.9 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം റിയാദ് 55, മക്ക 31, കിഴക്കൻ പ്രവിശ്യ 19, അൽഖസീം 12, മദീന 12, ജീസാൻ 11, അസീർ 11, നജ്റാൻ 7, തബൂക്ക് 4, അൽജൗഫ് 4, വടക്കൻ അതിർത്തി മേഖല 3, ഹായിൽ 3, അൽബാഹ 2 എന്നിങ്ങനെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News