രണ്ട് ദിവസത്തെ സിപിഐ ദേശിയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ആരംഭിക്കും

രണ്ട് ദിവസത്തെ സിപിഐ ദേശിയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ആരംഭിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ആണ് യോഗത്തിലെ പ്രധാന അജണ്ട. ഇതിന് പുറമെ യോഗത്തില്‍ കര്‍ഷക സമരം, അഫ്ഘാന്‍ വിഷയം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകും.

വരുന്ന ലോകസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രതിപക്ഷ ഐക്യ രൂപീകരണത്തിലെ സിപിഐ നിലാപാടും സിപിഐ ദേശിയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീയതിയും യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. കാനം രാജേന്ദ്രന്‍, കെ ഇ ഇസ്മയില്‍, ബിനോയ് വിശ്വം എംപി എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News