രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ബ്രിട്ടാസ് എം പിക്ക് ഊഷ്മള സ്വീകരണം ഒരുക്കി കണ്ണൂര്‍ ജില്ലയിലെ മലയോര ജനത. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. എം പി ആയി തിരഞ്ഞെടുക്കപ്പെട്ട് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയുടെ വികസനത്തിനായി ചെയ്ത കാര്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതിന് കൂടിയായിരുന്നു സ്വീകരണ യോഗം.
കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമത്തില്‍ ജനിച്ച് രാജ്യസഭ അംഗമെന്ന ഉന്നത പദവിലെത്തിയ ജോണ് ബ്രിട്ടാസ് എം പി ക്ക് ഊഷമള സ്വീകരണമാണ് മലയോര മക്കള്‍ ഒരുക്കിയത്.രാജ്യസഭാംഗം എന്ന നിലയില്‍ ജോണ് ബ്രിട്ടാസ് ദത്തെടുത്ത നടുവില്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.കണ്ണൂര്‍ കളക്ടര്‍ ടി വി സുഭാഷ് ഐ എ എസ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
മലയോര മേഖലയിലെ ടൂറിസം വികസനത്തിനും റോഡ് നവീകരണത്തിനും മുന്തിയ പരിഗണന നല്‍കുമെന്ന് മറുപടി പ്രസംഗം നടത്തിയ ജോണ് ബ്രിട്ടാസ് എം പി പറഞ്ഞു. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും പ്രദേശവാസികളുടെ സാമ്പത്തിക ശാക്തീകരണരത്തിനും സഹായകരമായ വികസനമാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ അദ്ധ്യക്ഷനായി. സെബാസ്റ്റ്യന്‍ വിലങ്ങോലില്‍, ലിസി ജോസഫ്, ജോസ് സെബാസ്റ്റ്യന്‍, ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, ഫാ. ജോബി ചെരുവില്‍, സാജു ജോസഫ്, അലക്‌സ് ചുനയമ്മാക്കല്‍, പി ധന്യമോള്‍, ദേവസ്യ പാലപ്പുറത്ത്, വി എ അപ്പച്ചന്‍, കെ മുഹമ്മദ് കുഞ്ഞി, സജി കുറ്റിയാനിമറ്റം, വിന്‍സന്റ് പല്ലാട്ട്, കെ പി കേശവന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ ദിനേശന്‍ സ്വാഗതവും രേഖ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.