സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; രാത്രി കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുടരണോയെന്ന് ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. നാല് ജില്ലകളില്‍ മാത്രമാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്കുള്ളത്. അതേസമയം രാത്രി കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുടരണോയെന്ന് ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു. ഇന്ന് മിക്ക ജില്ലകളിലും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്കില്ല. പാലക്കാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് കൊവിഷീല്‍ഡ് പരിമിതമായി ശേഷിക്കുന്നത്.

എറണാകുളം ഉള്‍പ്പെടെ ആറ് ജില്ലകളില്‍ കഴിഞ്ഞ ദിവസം തന്നെ കൊവിഷീല്‍ഡ് തീര്‍ന്നിരുന്നു. 25,000 ഡോസ് കൊവാക്‌സിന്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്.

ഇന്ന് പത്ത് ജില്ലകളില്‍ കൊവാക്‌സിന്‍ മാത്രമായിരിക്കും നല്‍കുക. ഇന്ന് വാക്‌സിന്‍ എത്തിയില്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ണമായും പ്രതിസന്ധിയിലാകും. അതേസമയം നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും.

കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ – അന്തര്‍ദേശീയ വിദഗ്ധരുടെ യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങള്‍ അവലോകനയോഗം പരിശോധിക്കും. രാത്രികാല കര്‍ഫ്യു ഉള്‍പ്പെടെ കര്‍ശനനിയന്ത്രണങ്ങള്‍ തുടരണോ എന്നതിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News