അങ്കമാലി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതികള്‍ അട്ടിമറിക്കാന്‍ നീക്കം

അങ്കമാലി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതികള്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. കഴിഞ്ഞ എല്‍ ഡി എഫ് ഭരണസമിതിയുടെ കാലത്ത് അംഗീകാരം ലഭിച്ച വീട് വാസയോഗ്യമാക്കല്‍ പദ്ധതി ഉള്‍പ്പടെ യു ഡി എഫ് ഭരണസമിതി തടസ്സപ്പെടുത്തുകയാണെന്നാണ് ആരോപണം.

പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് തുക വിതരണം ചെയ്യാത്തതിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ ചെയര്‍മാന്റെ ചേംബറില്‍ എത്തി പ്രതിഷേധിച്ചു.

ജനകീയാസൂത്രണ പദ്ധതികള്‍ക്ക് ഉടക്ക് വെക്കുന്ന ഭരണസമിതി നിലപാടിനെത്തുടര്‍ന്ന് നിരവധി ജനക്ഷേമ പദ്ധതികളാണ് അങ്കമാലി നഗരസഭയില്‍ അഅട്ടിമറിക്കപ്പെടുന്നതായി എല്‍ ഡി എഫ് ആരോപിക്കുന്നത്.അതിലൊന്നാണ് വീട് വാസയോഗ്യമാക്കല്‍ പദ്ധതി.ഓരോ വാര്‍ഡിലും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി 4 ലക്ഷം വീതമാണ് അനുവദിച്ചത്.

ആകെ 30 വാര്‍ഡുകളിലായി അനുവദിക്കപ്പെട്ടത് 1കോടി 20 ലക്ഷം രൂപ.എന്നാല്‍ ഇതുവരെയും ഈ തുക വിതരണം ചെയ്യാന്‍ യു ഡി എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.ഇതെത്തുര്‍ന്ന് അഞ്ഞൂറോളം ഗുണഭോക്താക്കള്‍ക്കാണ് ആനുകൂല്യം വൈകുന്നതെന്നും പ്രതിപക്ഷ നേതാവ് ടി വൈ ഏല്യാസ് ചൂണ്ടിക്കാട്ടി.

കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം നഗരസഭ കവാടത്തില്‍ പ്രതിഷേധയോഗം ചേര്‍ന്നു. കൊവിഡ് പ്രതിരോധ നടപടികള്‍, മാലിന്യനീക്കം തുടങ്ങിയവയെല്ലാം നിലച്ചതായി പ്രതിപക്ഷം ആരോപിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയടക്കം അംഗീകാരം ലഭിച്ച ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാതെ അലംഭാവം കാണിക്കുന്നതിനെതിരെ ശക്തമായ പൊതുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News