സെപ്തംബർ ആറ് മുതൽ സ്കൂളുകളും കോളേജുകളും തുറക്കാനൊരുങ്ങി അസം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനൊരുങ്ങി അസം. സെപ്തംബർ ആറ് മുതൽ ആണ് പ്ലസ് ടൂ, അവസാന വർഷ ഡിഗ്രി, പിജി ക്ലാസുകളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒന്ന് മുതൽ 11 വരെയുള്ള ക്ലാസുകളും ഡിഗ്രി ക്ലാസുകളിലെ ആദ്യ ഏഴ് സെമസ്റ്ററുകളും പിജി ആദ്യ വർഷ ക്ലാസുകളും ഓൺലൈനായി തന്നെ തുടരും.

2020 മാര്‍ച്ചില്‍ ലോക്ക്ഡൗണിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം, തെലങ്കാനയിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സെപ്തംബർ 1 മുതൽ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനായിരുന്നു തെലങ്കാന സർക്കാരിൻ്റെ തീരുമാനം. എന്നാൽ, ഇപ്പോൾ സ്കൂളുകൾ തുറക്കേണ്ടതിൻ്റെ ആവശ്യകതയില്ലെന്ന് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News