ADVERTISEMENT
ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഉമ്മന്‍ ചാണ്ടി. പ്രതിസന്ധി പരിഹരിക്കുന്നതിന് ആരെങ്കിലും ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കണമെന്നും എന്നാല്‍ താന്‍ അങ്ങോട്ട് പോകില്ലെന്നും ഇങ്ങോട്ട് നേതൃത്വം വന്നാല്‍ ചര്‍ച്ച നടത്താമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കോട്ടയത്ത് ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന യോഗത്തില്‍നിന്ന് വിട്ടുനിന്നതില്‍ അപാകതയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സാധാരണ ഇത്തരം പരിപാടികളില്‍ താന്‍ പങ്കെടുക്കാറില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഡിസിസി പ്രസിഡന്റുമാരെ സംബന്ധിച്ചു ഫലപ്രദമായ ചര്‍ച്ച നടന്നിരുന്നെങ്കില്‍ ഇതിലും മികച്ചവരെ കണ്ടെത്താനാകുമായിരുന്നെന്നാണ് ഉമ്മന്‍ ചാണ്ടി നേരത്തേ പറഞ്ഞിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.