ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഇരട്ടമെഡല്‍ ; ഷൂട്ടിംഗില്‍ സ്വര്‍ണവും വെള്ളിയും

ടോക്യോ പാരാലിമ്പിക്‌സില്‍ മെഡല്‍ കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ലഭിച്ചു. മനീഷ് നര്‍വാളാണ് സ്വര്‍ണം നേടിയത്. മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റള്‍ SH1 ഇനത്തിലാണ് മനീഷിന്റെ സ്വര്‍ണം നേട്ടം.

ഇതേ ഇനത്തില്‍ തന്നെയാണ് സിംഗ് രാജ് അദാനിക്ക് വെള്ളിയും ലഭിച്ചത്. യോഗ്യതയില്‍ സിംഗ് രാജും നര്‍വാളും നാലും ഏഴും സ്ഥാനങ്ങളിലെത്തി.

ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം പതിനഞ്ചായി ഉയര്‍ന്നു. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമാണ് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here