ADVERTISEMENT
പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനെ തളര്‍ത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഭിപ്രായ ഭിന്നത ഉണ്ടാവല്‍ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. അഭിപ്രായ പ്രകടനം പാര്‍ട്ടിക്കകത്ത് മാത്രം ഒതുക്കും. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പരസ്യ വിമര്‍ശനം തുടരുന്നതിനിടെ മുന്നറിയിപ്പുമായി രംഗത്തെത്തുകയായിരുന്നു സുധാകരന്‍.
പാര്‍ട്ടിയെ വളര്‍ത്താനാവണം വിയര്‍പ്പൊഴുക്കേണ്ടതെന്നും കെ സുധാകരന്‍ വ്യക്തമാക്കി. അഭിപ്രായ ഭിന്നത ഉണ്ടാവല്‍ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. അഭിപ്രായ പ്രകടനം നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഇന്നലെ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് കെ സുധാകരന്റെ മുന്നറിയിപ്പ്.
താന്‍ നാലണ മെമ്പര്‍ മാത്രമാണെന്നും തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നോടൊന്നും ആലോചിക്കണമെന്ന് ഞാന്‍ പറയില്ല. ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണിപ്പോള്‍. ഉമ്മന്‍ചാണ്ടി അതുപോലെയല്ല. എഐസിസി ജനറല്‍ സെക്രട്ടറിയാണ്, വര്‍ക്കിങ് കമ്മിറ്റി മെമ്പറാണ്.
ഉമ്മന്‍ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കോണ്‍ഗ്രസിനെ ഒന്നിച്ചുനിര്‍ത്തുക എന്ന ഉത്തരവാദിത്വമാണ് നമുക്ക് എല്ലാവര്‍ക്കുമുള്ളത്. ഇത് റിലേ ഓട്ട മത്സരമൊന്നുമല്ല. എല്ലാവരും കൂടി ഒരുമിച്ച് നിന്ന് പോരാടേണ്ട സന്ദര്‍ഭത്തില്‍ യോജിപ്പിന്റെ പാത തുറക്കുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്വം’- ചെന്നിത്തല പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.