രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റൈൻ ഇല്ല

യു എ ഇ അംഗീകരിച്ച കൊവിഡ് വാക്സീൻ രണ്ട് ഡോസ് എടുത്ത പ്രവാസികൾക്കു ക്വാറന്റൈൻ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഞായർ മുതലാണ് പ്രാബല്യം. നിലവിൽ സന്ദർശക വിസയുള്ളവർക്ക് വാക്സീൻ എടുത്തില്ലെങ്കിലും ദുബൈയിയും അബുദാബിയും പ്രവേശനാനുമതി നൽകുന്നുണ്ട്. ഇവർക്ക് അബുദാബി 10 ദിവസം ക്വാറന്റീൻ നിർബന്ധമാക്കി.

എന്നാൽ ദുബൈയിലും ഷാർജയിലും ആർക്കും നിർബന്ധിത ക്വാറന്റീൻ ഇല്ല. വിമാനത്താവളത്തിലെ പിസിആർ ഫലം വരും വരെ താമസസ്ഥലത്ത് നിന്നും പുറത്തിറങ്ങരുതെന്നും പോസിറ്റീവ് ആണെങ്കിൽ മാത്രം ക്വാറന്റൈനിൽ കഴിയണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പുതിയ സന്ദർശകവിസയ്ക്ക് അപേക്ഷിക്കുന്നവരോട് വാക്സീൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. വാക്സീൻ എടുത്തവർ അബുദാബിയിലെത്തിയ ശേഷം 4, 8 ദിവസങ്ങൾക്കകം ആർടിപിസിആർ പരിശോധന നടത്തണം.

അബുദാബിയിലേക്കുള്ള എല്ലാവരും യാത്രയ്ക്കു തൊട്ടുമുൻപുള്ള 48 മണിക്കൂറിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ, നാട്ടിലെ വിമാനത്താവളത്തിൽ വീണ്ടും പരിശോധന നടത്തണമെന്ന നിർദേശമില്ല. അബുദാബിയിൽ എത്തിയാലുടൻ പിസിആർ ടെസ്റ്റുണ്ട്.

അതേസമയം, റാസൽഖൈമയിൽ എത്തുന്ന എല്ലാവർക്കും 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News