പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ഡോ കെ ജി ബാബുരാജന് സമ്മാനിച്ചു

പ്രവാസികൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന ഉന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ബഹ്റൈനിലെ ഡോ കെ ജി ബാബുരാജന് സമ്മാനിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആണ് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ഡോ കെ ജി ബാബുരാജന് സമ്മാനിച്ചത്. ബഹ്റൈനിലെ പ്രമുഖ എൻജിനീയറായ ഡോ കെ ജി ബാബുരാജൻ ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യമാണ് .

ഗൾഫ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഡോ കെ ജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നൽകി. കൊവിഡ് കാലത്ത് ഇന്ത്യൻ സമൂഹത്തോട് ബഹ്റൈൻ കാണിച്ച പ്രത്യേക പരിഗണന പ്രശംസനീയമാണെന്നു മന്ത്രി വി മുരളീധരൻ പറഞ്ഞു. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ സ്വാഗതം പറഞ്ഞു.

ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, അഡ്മിനിസ്ട്രേറ്റിവ് കാര്യ അണ്ടർ സെക്രട്ടറി തൗഫീഖ് അഹ്മദ് അൽ മൻസൂർ , ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ബഹ്റൈനിലും നാട്ടിലും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മണ്ഡലങ്ങളിൽ ബാബുരാജൻ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം .

തിരുവല്ല കുറ്റൂർ സ്വദേശിയായ ബഹ്‌റൈനിലെ ബി കെ ജി ഹോൾഡിങ്സിന്റെ ചെയർമാനാണ്. കൊവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ ബഹ്‌റൈൻ പ്രവാസികൾക്കും കേരള
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ഡോ കെ ജി ബാബുരാജൻ സഹായം നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News