കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നം: നിലപാടില്‍ ഉറച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിലപാടില്‍ ഉറച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. അച്ചടക്കത്തിന്റെ വാളോങ്ങുന്ന പുതിയ നേതൃത്വം ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിപ്പിച്ചപ്പോള്‍ മൗനം പാലിച്ചതിലും ഗ്രൂപ്പുകള്‍ക്കുള്ളില്‍ അതൃപ്തിയുണ്ട്..

യുഡിഎഫ് യോഗത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനില്‍ക്കാന്‍ സാധ്യത. കെ.സി. വേണുഗോപാലിനെതിരെ ഹൈക്കമാന്‍ഡിന് പരാതിയുമായി നേതാക്കള്‍.
താന്‍ അച്ചടക്കം ലംഘിച്ചില്ലെന്ന് കെപിസിസിക്ക് വിശദീകരണം നല്‍കി കെപി.അനില്‍കുമാര്‍.

എഐസിസി സമ്മര്‍ദ്ദവും അച്ചടക്കനടപടിയുടെ വാള്‍ ഉയര്‍ത്തിയുള്ള വിരട്ടലുമാണ് സുധാകരവിഭാഗത്തിന്റെ ആയുധം. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണങ്ങളെ തല്‍ക്കാലം അവഗണിക്കുക. കണ്ടില്ലെന്ന് നടിച്ച് കെപിസിസി പുനസംഘടനയുമായി മുന്നോട്ട് പോകുക.

പക്ഷെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉറച്ചനിലപാടിലാണ്. എഐസിസി ജനറല്‍ സെക്രട്ടറിയെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കി. പരസ്യപ്രതികരണത്തില്‍ ഉമ്മചാണ്ടിയെ അവഹേളിച്ചവര്‍ക്കെതിരെ നടപടി ഇല്ല. രാജ്മോഹന്‍ ഉണ്ണിത്താന്‍ മുതല്‍ കെ.മുരളീധരന്‍ വരെ പ്രകോപനം തുടരുന്നു.

പ്രകോപനം തുടരുമ്പോള്‍ വിട്ടുവീഴ്ച വേണ്ടന്ന ഉറച്ച നിലപാടിലാണ് എ-ഐ വിഭാഗങ്ങള്‍. തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനില്‍ക്കുമെന്നാണ് സൂചന. മാത്രമല്ല കെ.സി. വേണുഗോലിനെതിരെ എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് പരാതിയും നല്‍കിയെന്നാണ് സൂചനകള്‍. കെ.സി സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും നിലവിലെ പ്രശ്നങ്ങള്‍്ക്ക് പിന്നില്‍ കെസി വേണുഗോപാല്‍ ആണെന്നും നേതാക്കള്‍ പറയുന്നു.

അതേസമയം അച്ചടക്കനടപടിയില്‍ കെപി. അനില്‍കുമാര്‍ കെപിസിസി അധ്യക്ഷന് വിശദീകരണം നല്‍കി. താന്‍ അച്ചടക്കം ലംഘിച്ചില്ലെന്നാണ് അനില്‍ കുമാറിന്റെ് വിശദീകരണം. അതായത് കെപി. അനില്‍കുമാര്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വാസ്തവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News