
ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും തള്ളി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്. കെപിസിസി പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രസ്താവനയ്‌ക്കെതിരെയാണ് ടി സിദ്ദിഖ് പരസ്യമായി രംഗത്തെത്തിയത്.
കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി വിശദ ചര്‍ച്ച നടന്നെന്ന് അദ്ദേഹം പരസ്യമായി വെളിപ്പെടുത്തി. ഉത്തരവാദിത്തം ആഭരണമായി കൊണ്ടുനടക്കാന്‍ അനുവദിക്കില്ലെന്നും, ഇപ്പോള്‍ നടക്കുന്നത് കാതലായ മാറ്റമാണെന്നും പാര്‍ട്ടിയാണ് പ്രധാനമെന്ന് കരുതി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇപ്പോഴും പാര്‍ട്ടിയില്‍ താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി എന്നാണ് സൂചന. ആരെങ്കിലും മുന്‍കൈ എടുത്താല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളു എന്ന നിലപാടിലാണ് അദ്ദേഹമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയുന്നത്.
അതേസമയം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരണം അതിരുകടന്നെന്ന് ടി സിദ്ദിഖ് പറഞ്ഞു.. ആരും എരിതീയില്‍ എണ്ണയൊഴിക്കരുതെന്നും സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ ദിവസം ടി സിദ്ദിഖിനെതിരെ എ ഗ്രൂപ്പിനുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ തുടങ്ങിയിരുന്നു. പിന്നാലെ ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ചും സിദ്ദിഖ് പോരില്‍ ഒപ്പം ചേര്‍ന്നു.
അച്ചടക്കം മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കിയിരുന്നെങ്കില്‍ ഇന്നത്തെ എത്രപേര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകുമായിരുന്നെന്ന് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. അതൊന്നും ഇങ്ങോട്ടെടുക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. പിന്നാലെയാണ് സിദ്ദിഖിന്റെ പ്രസ്താവന. സമൂഹമാധ്യമങ്ങളിലും ചെന്നിത്തലയ്ക്കെതിരെ കോണ്‍ഗ്രസുകാരുടെ ആക്രമണം നടക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here