കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളുടെ മൂലകാരണം കെ സി വേണുഗോപാൽ; പി എസ് പ്രശാന്ത്

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളുടെ മൂലകാരണം കെ സി വേണുഗോപാലാണെന്ന് പി എസ് പ്രശാന്ത്. കോൺഗ്രസിൽ നിന്നു കൊണ്ട് തന്നെ കോൺഗ്രസിനെ തകർക്കുന്നത് ചില മുതിർന്ന നേതാക്കളാണെന്നും പി എസ് പ്രശാന്ത് കൈരളി ന്യൂസ് ചാനലിലെ ന്യൂസ് ആൻ വ്യൂസ് എന്ന ചർച്ചയിൽ പറഞ്ഞു.

കോൺഗ്രസിനെ ബാധിച്ചിരിക്കുന്ന രോഗാവസ്ഥയെക്കുറിച്ച് താൻ രാഹുൽ ഗാന്ധിക്ക് അയച്ച കത്തുമായി ബന്ധപ്പെട്ടാണ് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും പി എസ് പ്രശാന്ത് ചർച്ചയിൽ വ്യക്തമാക്കി.

അതേസമയം, പാലോട് രവിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലർ നെടുമങ്ങാട് മണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് മാനസികമായി തളർത്തുകയും ചെയ്തിരുന്നുവെന്ന് പ്രശാന്ത് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News