ചെന്നിത്തലയ്‌ക്കെതിരെ തുറന്നടിച്ച് തിരുവഞ്ചൂര്‍; കണ്ണുകെട്ടി കല്ലെറിയരുതെന്ന് പരിഹാസം

രമേശ് ചെന്നിത്തലയ്‌ക്കെതിരെ തുറന്നടിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കണ്ണുകെട്ടി കല്ലെറിയരുതെന്ന് അദ്ദേഹം പരിഹസിച്ചു. ഉമ്മന്‍ചാണ്ടിയുടെ പിന്നില്‍ ഒളിക്കുന്ന സമീപനം ആരും എടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത്തരത്തിലുള്ളവര്‍ക്ക് സഹതപിക്കേണ്ടി വേണ്ടിവരും. ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് ചെന്നിത്തലയുടെ ഇന്നലത്തെ വിമര്‍ശനം എന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആര്‍ക്കും നാവില്ല എന്ന് കരുതേണ്ടെന്നും പക തീര്‍ത്തെ അടങ്ങൂ എന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

താന്‍ ഗ്രൂപ്പ് കളിച്ചപ്പോള്‍ കോണ്‍ഗ്രസ്  പാര്‍ട്ടിയ്ക്ക് ശക്തിയുണ്ടായിരുന്നെന്നും ഇന്ന് കോണ്‍ഗ്രസ്  പാര്‍ട്ടി ഏറ്റവും ദുര്‍ബലപ്പെട്ട സ്ഥിതിയിലാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും തള്ളി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. കെപിസിസി പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രസ്താവനയ്‌ക്കെതിരെയാണ് ടി സിദ്ദിഖ് പരസ്യമായി രംഗത്തെത്തിയത്.

കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി വിശദ ചര്‍ച്ച നടന്നെന്ന് അദ്ദേഹം പരസ്യമായി വെളിപ്പെടുത്തി. ഉത്തരവാദിത്തം ആഭരണമായി കൊണ്ടുനടക്കാന്‍ അനുവദിക്കില്ലെന്നും, ഇപ്പോള്‍ നടക്കുന്നത് കാതലായ മാറ്റമാണെന്നും പാര്‍ട്ടിയാണ് പ്രധാനമെന്ന് കരുതി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News