എത്ര ദിവസം വെയിലത്ത് നിര്‍ത്തിയിട്ടാണ് എന്നെ കോണ്‍ഗ്രസ് എടുത്തത്: സങ്കടക്കടലില്‍ മുരളീധരന്‍ 

എത്ര ദിവസം എന്നെ വെയിലത്ത് നിര്‍ത്തിയിട്ടാണ് എന്നെ കോണ്‍ഗ്രസ് എടുത്തതെന്ന് പരിഭവവുമായി കെ മുരളീധരന്‍. രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കിക്കൊണ്ടായിരുന്നു മുരളീധരന്റെ പരാമര്‍ശം. തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായി പാലോട് രവി  ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു മുരളീധരന്‍റെ പ്രസ്താവന.

എത്ര ദിവസം വെയിലത്ത് നിര്‍ത്തിയിട്ടാണ് എന്നെ കോണ്‍ഗ്രസ് എടുത്തത്. കരുണാകരന്‍ മരണ കിടക്കയില്‍ നിന്ന് കത്തയച്ചു. എന്നിട്ടും എന്നെ എടുത്തില്ല. മരിച്ചപ്പോള്‍ മകനായത് കൊണ്ട് ഇന്ദിരാഭവനിലെത്തി. പാര്‍ട്ടി പ്രസിഡന്റ് ചുമതലയെറ്റെടുക്കുന്ന ചടങ്ങ് ആയത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല. കോണ്‍ഗ്രസ് പുറത്താക്കിയവര്‍ തിരികെ വരേണ്ടെന്നും അവര്‍ വേസ്റ്റാണെന്നും മുരളീധരന്‍ പറഞ്ഞു.

മുരളിയേയും ,കരുണാകരനേയും തിരിച്ച് കൊണ്ട് വന്നത് താന്‍ എന്ന് ചെന്നിത്തല ഇന്നലെ കോട്ടയത്ത് പറഞ്ഞിരുന്നു വെളുപ്പിനെ കറുപ്പിനെ കൊണ്ടാണ് പലരും യൗവനം നിലനിര്‍ത്തുന്നതെന്ന് ചെന്നിത്തലയെ വിമര്‍ശിച്ച് കെ മുരളീധരന്‍ പറഞ്ഞു.

സീനിയര്‍ നേതാക്കളെ പരിഗണിക്കും. ഗ്രൂപ്പ് ഇപ്പോള്‍ സജീവമല്ല. താരിഖ് അന്‍വറിനെതിരെ പരാതിയില്ലെന്നും സമവായത്തിന് അദ്ദേഹം ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിക്കോളുമെന്നും അതിനേക്കാള്‍ വലിയ ചര്‍ച്ചയില്ലല്ലോ എന്നും ചെന്നിത്തലയെ വിമര്‍ശിച്ച് മുരളീധരന്‍ പറഞ്ഞു.

സെമി കേഡർ സിസ്റ്റത്തിലേക്ക് പാർട്ടി പോകണമെന്നും അപ്പോൾ ശൈലിയിൽ മാറ്റം വരുമെന്നുമാണ് മുരളി പറയുന്നത്. പഴയതൊക്കെ ഒരു പാട് പറയാനുണ്ടെന്നും താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടണം എന്ന് പറഞ്ഞ മുരളി ഉന്നം വച്ചതും രമേശ് ചെന്നിത്തലയെയാണ്.

കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും ചടങ്ങിൽ പങ്കെടുത്തു, എന്നാൽ എംപിമാരായ അടൂ‌ർ പ്രകാശും ശശി തരൂരും ചടങ്ങിലെത്തിയിരുന്നില്ല. എം എം ഹസനും എത്തിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News