പണ്ട് പലരും അച്ചടക്കം ലംഘിച്ചിട്ടുണ്ട്; അന്നൊക്കെ അത് താങ്ങാനുള്ള ശേഷി പാര്‍ട്ടിക്ക് ഉണ്ടായിരുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ്

മുന്‍ കാലങ്ങളില്‍ പലരും അച്ചടക്കം ലംഘിച്ചിട്ടുണ്ടെന്നും അന്നൊക്കെ അത് താങ്ങാന്‍ ഉള്ള ശേഷി പാര്‍ട്ടിക്ക് ഉണ്ടായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി. എന്നാല്‍ ഇന്ന് അതല്ല സ്ഥിതിയെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നും പരാതികള്‍ സ്വാഭാവികമാണെന്നും അത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആരെയെങ്കിലും ഒതുക്കണമെന്ന മര്‍ക്കട മുഷ്ടി കെപിസിസിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.

ഈ മാസം തന്നെ കെപിസിസി ഭാരവാഹികളെ നിയമിക്കുമെന്നും അര്‍ഹതപ്പെട്ട ആളുകളെ ഉള്‍പ്പെടുത്തിയാകും പുനഃസംഘടനയെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കെപിസിസി തന്നെയാകും പട്ടിക തയ്യാറാക്കുക. എല്ലാവരുടെയും അഭിപ്രായം കേള്‍ക്കും. എന്നാല്‍ അന്തിമ പട്ടിക കെപിസിസിയുടേതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here