“അമ, ഐ ലവ് യൂ സോ മച്ച്’ അമാലിന്റെ പിറന്നാൾ ദിനത്തിൽ നസ്രിയയുടെ കുറിപ്പ് വൈറലാകുന്നു

നസ്രിയയുടെ അടുത്ത സുഹൃത്താണ് ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൂഫിയ. വളരെ നല്ലൊരു സൗഹൃദം പുലർത്തുന്ന ഇരു താര കുടുംബങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് . ഇപ്പോഴിതാ, അമാലിന്റെ ജന്മദിനത്തിൽ പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് നസ്രിയ.

“അമ, ഐ ലവ് യൂ സോ മച്ച്, നീയില്ലെങ്കിൽ ജീവിതം വളരെ മങ്ങിയതായേനെ, നീ എങ്ങനെയാണു എന്നോട് എന്നുള്ളതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, നീ എനിക്കായി എപ്പോഴും ഉണ്ടാകും എന്നറിയാം.. നിനക്ക് ഈ കുഞ്ഞനുജത്തിയെ ആവശ്യമുള്ളപ്പോഴെല്ലാം ഞാൻ ഉണ്ടാകും.. വൈകാതെ കാണാം അമ” എന്നാണ് നസ്രിയ അമലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിംഗിന് പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്.

അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News