യാത്രക്കാര്‍ക്ക് ഇനി സുരക്ഷിതമായി വിശ്രമിക്കാം; സര്‍ക്കാരിന്‍റെ ‘ടേക്ക് എ ബ്രേക്ക്’ സമുച്ഛയം തയ്യാര്‍ 

യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവും ഉള്ള ‘ടേക്ക് എ ബ്രേക്ക്’ സമുച്ഛയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

100 പുതിയ സമുച്ഛയങ്ങളാണ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി നാടിനു സമർപ്പിക്കാൻ തയാറാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒന്നാം ഘട്ടത്തിലും 100 സമുച്ചയങ്ങളായിരുന്നു നിർമ്മിച്ചത്. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ‘ടേക്ക് എ ബ്രേക്ക് ‘.

സ്ത്രീകൾക്കും കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ വിധത്തിലാണ് ഓരോ സമുച്ചയവും തയ്യാറാക്കിയിരിക്കുന്നത്. ശുചിമുറികൾക്ക് പുറമേ വിശ്രമകേന്ദ്രവും കോഫീ ഷോപ്പും സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി.

524 ടേക്ക് എ ബ്രേക്ക് സമുച്ഛയങ്ങളുടെ നിര്‍മ്മാണം പുരോഗതിയിലാണ്. ഹരിത കേരളം മിഷൻ്റേയും ശുചിത്വ മിഷൻ്റേയും നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാകുന്നത്. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here